സൗതാമ്പ്ടൺ ഗോൾകീപ്പർ ഫ്രോസ്റ്റർ സ്പർസിലേക്ക്

അടുത്ത സീസണിലേക്കായി സതാംപ്‌ടണിന്റെ ഗോൾ കീപ്പർ ഫ്രേസർ ഫോർസ്റ്ററിനെ സ്പർസ് സ്വന്തമാക്കും. ഹ്യൂഗോ ലോറിസിന് പിറകിൽ രണ്ടാം ഗോൾ കീപ്പറായാകും ഫ്രോസ്റ്റർ സ്പർസിലേക്ക് എത്തുകം ഇപ്പോൾ ഫ്രോസ്റ്റർ ഫ്രീ ഏജന്റാണ്‌. ഇപ്പോഴത്തെ ബേക്കപ്പ് ഗോൾ കീപ്പറായ പിയർലൂജി ഗൊല്ലിനി ലോൺ കഴിഞ്ഞ് അറ്റലാന്റയിലേക്ക് മടങ്ങാൻ ഇരിക്കുകയാണ്.

ഈ ആഴ്ച തന്നെ ഫ്രേസർ ഫ്രോസ്റ്റർ സ്പർസിൽ മെഡിക്കൽ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 34കാരനായ ഫ്രോസ്റ്റർ 2014 മുതൽ സൗതാമ്പ്ടണ് ഒപ്പം ഉണ്ട്. മുമ്പ് ഇംഗ്ലീഷ് ദേശീയ ടീമിനായും ഫ്രോസ്റ്റർ കളിച്ചിട്ടുണ്ട്. സെൽറ്റിക്, നോർവിച് സിറ്റി, ന്യൂകാസിൽ എന്നീ ക്ലബുകൾക്കായും ഫ്രോസ്റ്റർ കളിച്ചിട്ടുണ്ട്.