ഡെമിറാൽ അറ്റലാന്റയുടെ മാത്രം താരമാകും

20220523 231621

സെന്റർ ബാക്കായ മെറിഹ് ഡെമിറാൽ അറ്റലാന്റയിൽ സ്ഥിര കരാർ ഒപ്പുവെക്കും. അറ്റലാന്റ ഡെമിറാലിന്റെ പ്രകടനത്തിൽ തൃപ്തരയാതിനാൽ ദീർഘകാല കരാറിൽ താരത്തെ സ്വന്തമാക്കും. അവസാന ഒരു വർഷമായി ലോണിൽ ആയിരുന്നു ഡെമിറാൽ അറ്റലാന്റയിൽ കളിച്ചിരുന്നത്. 30 മില്യൺ യൂറോ അറ്റലാന്റ യുവന്റസിന് നൽകും.

തുർക്കിയുടെ സെന്റർ ബാക്കായ ഡെമിറാലിന് യുവന്റസിൽ അധികം അവസരം ലഭിക്കാത്തതിൽ ആയിരുന്നു ക്ലബ് വിട്ടത്. 24കാരനായ താരം അറ്റലാന്റയിൽ ഇപ്പോൾ പ്രധാന ഡിഫൻഡറാണ്. ഡെമിറാൽ സസുവോളയിൽ നിന്നായിരുന്നു രണ്ടു വർഷം മുമ്പ് യുവന്റസിൽ എത്തിയത്. അറ്റലാന്റയിലൂടെ തന്റെ കരിയർ നേരെയാക്കാൻ ശ്രമിക്കുകയണ് ഡെമിറാൽ.

Previous articleസൗതാമ്പ്ടൺ ഗോൾകീപ്പർ ഫ്രോസ്റ്റർ സ്പർസിലേക്ക്
Next articleന്യൂട്രൽ അമ്പയര്‍മാര്‍ തിരികെ എത്തുന്നു