ഫ്രാൻ ഗാർഷ്യ റയലിലേക്ക് തിരിച്ചെത്തി

Nihal Basheer

ഫുൾ ബാക്ക് ഫ്രാൻ ഗാർഷ്യ ഒരിടവേളക്ക് ശേഷം വീണ്ടും റയൽ മാഡ്രിഡ് ജേഴ്‌സയിൽ. റയോ വയ്യക്കാനോയിൽ നിന്നും താരത്തെ ടീമിലേക്ക് എത്തിക്കുന്നതായി റയൽ തന്നെയാണ് തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചത്. താരം റയലിൽ എത്തുമെന്ന് നേരത്തെ ആൻസലോട്ടി അടക്കം വ്യക്തമാക്കിയിരുന്നു. ഇതോടെ ബ്രാഹീം ഡിയാസിന് ശേഷം തങ്ങളുടെ മറ്റൊരു മുൻ ബി ടീം അംഗത്തെ കൂടി അടുത്ത സീസണിലേക്കുള്ള ടീമിൽ റയൽ എത്തിക്കുകയാണ്. ഇരുപതിമൂന്നുകാരനെ തിങ്കളാഴ്ച റയൽ കാണികൾക്ക് മുൻപിൽ അവതരിപ്പിക്കും.
Fran garcia
രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഫ്രാൻ ഗർഷ്യ റയോ വയ്യക്കാനോയിലേക്ക് ചേക്കേറുന്നത്. അതിന് മുൻപ് റയൽ ബി ടീമിനോപ്പം പന്തു തട്ടിരിയിരുന്ന താരം സീനിയർ കുപ്പായത്തിലും അരങ്ങേറി. എന്നാൽ കൈമാറിപ്പോഴും പ്രതിഭാധനനായ താരത്തിന് ബൈ-ബാക്ക് ക്ലോസ് ചേർക്കാൻ റയൽ മറന്നില്ല. പ്രതീക്ഷിച്ച പോലെ രണ്ടു വർഷങ്ങൾക്ക് ഇപ്പുറം ലാ ലീഗയിലെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളാണ് ഫ്രാൻ ഗർഷ്യ. വെറും അഞ്ച് മില്യൺ യൂറോ മാത്രമാണ് ഇപ്പൊൾ താരത്തെ തിരിച്ചെത്തിക്കാൻ റയൽ ചെലവാക്കുന്നതും. സീസണിൽ ലെഫ്റ്റ് ബാക്കിൽ മെന്റിയുടെ പരിക്കും ഫോമില്ലായിമായും മൂലം തിരിച്ചടി നേരിട്ട റയൽ പലപ്പോഴും കമാവിംഗ, റുഡിഗർ എന്നിവരെയാണ് ഈ സ്ഥാനത്ത് ഉപയോഗിച്ചത്. ഫ്രാൻ ഗർഷ്യ വരുന്നത്തോടെ ടീമിന്റെയും ആൻസലോട്ടിയുടെയും വലിയൊരു തലവേദന അവസാനിക്കും.