ട്രാൻസ്‌ഫർ ജാലകം അടക്കുന്നതിനു തൊട്ടു മുമ്പ് ആഴ്‌സണലിന്റെ ഉക്രൈൻ പ്രതിരോധ താരം അലക്‌സാണ്ടർ സിഞ്ചെങ്കോയെ ടീമിലെത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് യാവി ഗാലനെ സ്വന്തമാക്കാനുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആണ് അവർ സിഞ്ചെങ്കോക്ക് ആയി ശ്രമം നടത്തിയത്.
തുടർന്നു അവസാന നിമിഷം 28 കാരനായ ഉക്രൈൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ആഴ്‌സണലും ആയി ധാരണയിൽ എത്തുക ആയിരുന്നു. ഈ സീസണിൽ ലോൺ അടിസ്‌ഥാനത്തിൽ ആണ് സിഞ്ചെങ്കോ ഫോറസ്റ്റിൽ എത്തുക. നേരത്തെ മാഴ്സെയും ആയുള്ള സിഞ്ചെങ്കോയുടെ ചർച്ചകൾ വേതന പ്രശ്നം കാരണം മുടങ്ങിയിരുന്നു. നിലവിൽ ഇരു ക്ലബുകളും താരത്തിന്റെ കൈമാറ്റം പൂർത്തിയാക്കാനുള്ള അവസാന ഘട്ടത്തിൽ ആണ്.