റോമയുടെ ഫുൾബാക്കായ അലസ്സാൻഡ്രോ ഫ്ലോറൻസി മിലാനിലേക്ക് എത്തുന്നു. റോമയെ വായ്പാടിസ്ഥാനത്തിൽ ആകും താരത്തെ മിലാനു നൽകുക. കരാറിന്റെ അവസാനം താരത്തെ മിലാന് വാങ്ങാനും സാധിക്കും. ഒരു മില്യൺ ആകും ലോൺ തുക. അത് കഴിഞ്ഞാൽ 4 മില്യൺ നൽകി താരത്തെ മിലാന് സ്വന്തമാക്കാം. വലൻസിയ, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവിടങ്ങളിലെ ലോണിനു ശേഷം തിരിച്ചെത്തിഅ ഫ്ലൊറൻസി ഇത്തവണ റോമയിൽ കളിക്കാൻ ആകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ പുതിയ പരിശീലകൻ ജോസെ മൗറീഞ്ഞോയും താരത്തെ പരിഗണിച്ചില്ല.
മിലാൻ മുന്നോട്ടുവച്ച കരാർ ഫ്ലോറൻസി അംഗീകരിച്ചു. ഉടൻ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും. മിലാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിയോഗോ ഡാലോട്ടിനെ ആണ് പ്രധാന ട്രാൻസ്ഫർ ആയി പരിഗണിച്ചിരുന്നത്. എന്നാൽ യുണൈറ്റഡ് വലിയ ലോൺ തുക ആവശ്യപ്പെട്ടതോടെ മിലാൻ പതിയെ ശ്രദ്ധ ഫ്ലൊറൻസിയിലേക്ക് മാറ്റുകയായിരുന്നു. ഇറ്റലിക്ക് ഒപ്പം യൂറോ കപ്പ് നേടിയ താരമാണ് ഫ്ലൊറൻസി. ഇറ്റലിക്കായി 45 മത്സരങ്ങൾ താരം ഇതുവരെ കളിച്ചിട്ടുണ്ട്.