സാഫ് കപ്പ് ഫിക്സ്ചർ എത്തി, ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 3ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒക്ടോബറിൽ നടക്കുന്ന സാഫ് കപ്പിന്റെ ഫിക്സ്ചറുകൾ പുറത്തു വന്നു. ഇന്ത്യ ഉൾപ്പെടെ ആകെ അഞ്ചു ടീമുകൾ മാത്രമെ ഇത്തവണ സാഫ് കപ്പിൽ പങ്കെടുക്കുന്നുള്ളൂ. ഇന്ത്യക്ക് ഒപ്പം ആതിഥേയരായ മാൽഡീവ്സ്, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവർ ആണ് ടൂർണമെന്റിൽ ഉള്ളത്. ഭൂട്ടാൻ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല. സസ്പെൻഷൻ നേരിടുന്ന പാകിസ്താനും ടൂർണമെന്റിന് ഉണ്ടാകില്ല. അഞ്ചു ടീമുകളും പരസ്പരം ഏറ്റുമുട്ടി ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ ഫൈനലിന് യോഗ്യത നേടുന്ന വിധത്തിലാകും ടൂർണമെന്റ് നടക്കുക.

ഒക്ടോബർ 1 മുതൽ 13 വരെ ആകും ടൂർണമെന്റ് നടക്കുക. ബയോ ബബിളിൽ ആയിരിക്കും ടൂർണമെന്റ് നടക്കുക. കോവിഡ് -19 കാരണം ഏകദേശം ഒരു വർഷത്തോളം നീട്ടിവെക്കേണ്ടി വന്ന ടൂർണമെന്റ് ആണ് അവസാനം നടക്കുന്നത്. 2018ൽ ബംഗ്ലാദേശിൽ നടന്ന അവസാന സാഫ് കപ്പിൽ ഫൈനലിൽ ഇന്ത്യയെ 2-1 ന് പരാജയപ്പെടുത്തി കൊണ്ട് മാൽഡീവ്സ് ആയിരുന്നു കപ്പ് ഉയർത്തിയത്.

സാഫ് കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീം ഇപ്പോൾ കൊൽക്കത്തയിൽ ക്യാമ്പ് ചെയ്യുകയാണ്‌. ടീം അടുത്ത മാസം നേപ്പാളുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും.

Fixture;
3rd October – India vs Bangladesh
6th October – India vs Sri Lanka
8th October – India vs Nepal
11th October – India vs Maldives