ബാഴ്സലോണയുടെ ലെഫ്റ്റ് ബാക്ക് ജൂനിയർ ഫിർപോയെ തേടി മിലാൻ

20210609 130323
- Advertisement -

ബാഴ്സലോണയുടെ ലെഫ്റ്റ് ബാക്കായ ജൂനിയർ ഫിർപോ ബാഴ്സലോണ വിടാൻ സാധ്യത. താരത്തെ ലോണിൽ ആവശ്യപ്പെട്ട് ഇറ്റാലിയൻ ക്ലബായ മിലാൻ ഇപ്പോൾ ബാഴ്സലോണയെ സമീപിച്ചിരിക്കുകയാണ്‌. കോമാന്റെ ഭാവി പദ്ധതികളിൽ ഫിർപോയ്ക്ക് ഇടമില്ല എന്നതിനാൽ തന്നെ താരത്തെ വിൽക്കാൻ ബാഴ്സലോണയും ശ്രമിക്കുന്നുണ്ട്. ചെറിയ തുകയ്ക്ക് ഫിർപോയെ സ്വന്തമാക്കാൻ ആണ് മിലാൻ ഇപ്പോൾ ശ്രമിക്കുന്നത്‌.

ഒരു സീസൺ മുമ്പ് റയൽ ബെറ്റിസിൽ നിന്നും ബാഴ്സലോണയിൽ എത്തിയ ഫിർപോയ്ക്ക് കാര്യമായി പ്രതീക്ഷ നൽകുന്ന പ്രകടനം ഒന്നും കാഴ്ചവെക്കാൻ ആയിരുന്നില്ല. അവസരങ്ങൾ ലഭിച്ചപ്പോൾ ഒക്കെ നിരാശ മാത്രമായിരുന്നു ഫിർപോ നൽകിയത്. ഈ സാഹചര്യത്തിൽ ആണ് 24കാരനായ താരത്തെ വിൽക്കാൻ ബാഴ്സലോണ ശ്രമിക്കുന്നത്. ഫിർപോയെ വാങ്ങാൻ ഇറ്റാലിയൻ ക്ലബായ നാപോളിയും ശ്രമിക്കുന്നുണ്ട്.

Advertisement