സ്പെയിൻ സ്ക്വാഡിൽ ഒരു കൊറോണ പോസിറ്റീവ് കൂടെ

Img 20210609 124507
- Advertisement -

ക്യാപ്റ്റൻ ബുസ്കെസ്റ്റിന് പിന്നാലെ സ്പാനിഷ് ടീമിൽ ഒരു താരത്തിന് കൂടെ കൊറോണ പോസിറ്റീവ് ആയി. അത്ലറ്റിക്കോ മാഡ്രിഡ് താരമായ ഡിയേഗോ യൊറന്റെ ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് ആണ് ബുസ്കെറ്റ്സ് പോസിറ്റീവ് ആയത്. ടീമിലെ ബാക്കി എല്ലാ താരങ്ങളും കൊറോണ നെഗറ്റീവ് ആണെന്നും ടീം അറിയിച്ചു. കൊറോണ പോസിറ്റീവ് ആയവർ 10 ദിവസം ഐസൊലേഷനിൽ നിൽക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സ്പെയിനിന്റെ ആദ്യ രണ്ടു ഗ്രൂപ്പ് മത്സരങ്ങളിൽ യൊറന്റെ ഉണ്ടാകില്ല.

സ്വീഡനെയും പോളണ്ടിനെയും ആണ് സ്പെയിൻ അവരുടെ ആദ്യ ഗ്രൂപ്പ് മത്സരങ്ങളിൽ നേരിടേണ്ടത്. സ്ലൊവാക്യക്ക് എതിരായ മൂന്നാം മത്സരത്തിന് മുമ്പ് ബുസ്കെറ്റ്സിനും യൊറന്റയ്ക്കും തിരികെയെത്താൻ ആയേക്കും. ഇരുവരെയും സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്യേണ്ട എന്നാണ് സ്പാനിഷ് പരിശീലകൻ എൻറികെയുടെ തീരുമാനം.

Advertisement