ഫെയനൂർഡിന്റെ യുവ ഫുൾബാക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയേക്കും, അവസാനം ഒരു സർപ്രൈസ് നീക്കം

യുവ ഫുൾബാക്ക് ടൈറൽ മലസിയയെ ലിയോൺ സ്വന്തമാക്കി എന്നായിരുന്നു എല്ലാവരും കരുതിയത്. ഫ്രഞ്ച് ക്ലബ് താരത്തെ സിഅൻ ചെയ്യാൻ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ നീക്കം അട്ടിമറിച്ചിരിക്കുകയാണ്. ഫെയനൂർഡിന്റെ താരമായ മലാസിയ ഇപ്പോൾ യുണൈറ്റഡിലേക്ക് വരും എന്നാണ് വാർത്തകൾ. താരത്തിന് യുണൈറ്റഡ് ഇപ്പോൾ പുതിയ ഓഫർ നൽകിയിട്ടുണ്ട്. മലാസിയയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ വരാൻ ആണ് ആഗ്രഹിക്കുന്നത്.

ഡച്ച് താരത്തിനായി 18 മില്യൺ യൂറോയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകും. 22കാരനായ താരം അവസാന കുറേ വർഷങ്ങളായി ഫെയനൂർഡിന്റെ ഒപ്പം ആണ്. 2008ൽ ആയിരുന്നു മലസിയ ഫെയനൂർഡ് അക്കാദമിയിൽ ചേർന്നത്.

2017ൽ ഫെയനൂർഡിനായി സീനിയർ അരങ്ങേറ്റം നടത്തി. അവിടെ നിന്ന് ഇങ്ങോട്ട് നൂറിൽ അധികം മത്സരങ്ങൾ താരം ഡച്ച് ക്ലബിനായി കളിച്ചു. കഴിഞ്ഞ വർഷം ഡച്ച് ദേശീയ ടീമിനായി അരങ്ങേറ്റം നടത്താനും അദ്ദേഹത്തിനായി.