ബൂട്ടിയ ബെംഗളൂരു എഫ് സിയിൽ കരാർ പുതുക്കി

ബെംഗളൂരു എഫ് സി അവരുടെ യുവതാരം നംഗ്യാൽ ബൂട്ടിയയുടെ കരാർ ബെംഗളൂരു എഫ് സി പുതക്കി. 2025 വരെയുള്ള കരാർ ആണ് യുവതാരം ഒപ്പുവെച്ചത്. ഇന്ന് തന്നെ ലിയോൺ അഗസ്റ്റിന്റെ കരാറും ബെംഗളൂരു എഫ് സി പുതുക്കിയിരുന്നു.

എഐഎഫ്എഫ് അക്കാദമിയുടെ ഉൽപ്പന്നമായ ബൂട്ടിയ 2017ൽ ആണ് ബെംഗളൂരു എഫ്‌സിയിൽ ചേർന്നത്. ആദ്യ സീസണിൽ ഐ-ലീഗിൽ ഇന്ത്യൻ ആരോസിനൊപ്പം ലോണിൽ ബൂട്ടിയ കളിച്ചിരുന്നു. 22-കാരനായ താരം പിന്നീട് ഐ-ലീഗ് രണ്ടാം ഡിവിഷനിൽ ബെംഗളൂരു റിസേർവ്സിനായി കളിച്ചു. 2020 AFC കപ്പിന്റെ സമയത്തായിരുന്നു താരം ആദ്യമായി ബെംഗളൂരു എഫ് സി സീനിയർ ടീമിനൊപ്പം ചേർന്നത്. ബൂട്ടിയ ഐ എസ് എല്ലിൽ ഇതുവരെ ഏഴു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.