ജാവോ ഫെലിക്‌സ് അത്ലറ്റികോ മാഡ്രിഡ് വിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ 48 മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ബാഴ്സലോണ ഫെലിസ്കിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ഫബ്രിസിയോ റൊമാനീ റിപ്പോർട്ട് ചെയ്യുന്നു. ലോൺ അടിസ്ഥാനത്തിൽ ആകും ഫെലിക്സിനെ ബാഴ്സലോണ സ്വന്തമാക്കുക. അടുത്ത ദിവസം തന്നെ ഈ കാര്യത്തിൽ തീരുമാനം ആകും.
താരം ബാഴ്സലോണയിൽ കളിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫറുകൾ നടക്കില്ല എന്ന് ഉറപ്പായാൽ മാത്രമെ ഫെലിക്സ് മറ്റൊരു ക്ലബിനായി ശ്രമിക്കുകയുള്ളൂ. ഫെലിക്സിനായൊ ലിവർപൂളും സൗദിയിൽ നിന്നുള്ള ക്ലബുകളും രംഗത്ത് ഉണ്ട്. എന്നാൽ ബാഴ്സലോണ മാത്രമാണ് ഫെലിക്സിന്റെ മനസ്സിൽ ഉള്ളത്.
കഴിഞ്ഞ സീസണിൽ ഫെലിക്സ് ലോണിൽ ചെൽസിയിൽ കളിച്ചിരുന്നു. ലണ്ടനിലേക്ക് ആറു മാസത്തെ ലോണിൽ ആയിരുന്നു താരം അന്ന് പോയിരുന്നത്. സിമിയോണിയും അത്ലറ്റിക്കോ മാഡ്രിഡ് മാനേജ്മെന്റുമായി ഫെലിസ്കിന് അത്ര നല്ല ബന്ധമല്ല ഉള്ളത്. താരം ബാഴ്സലോണയിലേക്ക് പോകാനുള്ള ആഗ്രഹം പരസ്യമായി പറഞ്ഞത് ഫെലിസ്കും അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരുമായുള്ള ബന്ധവും കുഴപ്പത്തിലാക്കിയിട്ടുണ്ട്. പോർച്ചുഗീസ് താരം 2019ൽ ബെൻഫികയിൽ നിന്നായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്.