ഫെകിർ ലിയോൺ വിട്ടു, ഇനി കളി സ്പാനിഷ് ലീഗിൽ

ഫ്രഞ്ച് ക്ലബ്ബ് ലിയോണിന്റെ സൂപ്പർ താരം നബീൽ ഫെകിർ ഇനി ല ലീഗ ക്ലബ്ബായ റയൽ ബെറ്റിസിൽ. 30 മില്യൺ പൗണ്ടിനാണ് താരം ക്ലബ്ബ് മാറുന്നത്. ഭാവിയിൽ ഫെകിറിനെ വിൽകുന്നതിന്റെ 20 ശതമാനം തുകയും ലിയോണിന് ലഭിക്കും. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ താരം ലിവർപൂളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം ഡീൽ നടക്കാതെ പോയി.

26 വയസുകാരനായ താരം 5 വർഷത്തെ കരാറാണ് ബെറ്റിസുമായി ഒപ്പിട്ടിരിക്കുന്നത്. 2018 ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലും അംഗമായിരുന്നു ഫെകിർ. ബെറ്റിസ് വിടുന്ന ല സെൽസോയുടെ പകരക്കാരകാരനാകുക എന്നതാണ് ഫെകിറിന്റെ പ്രഥമ ദൗത്യം. തരത്തിനായി നാപോളി, വലൻസിയ ടീമുകളും നേരത്തെ രംഗത്ത് വന്നിരുന്നു.