ചാർലി ആഡം ഇനി റീഡിംഗിൽ

സ്റ്റോക്ക് സിറ്റിയുടെ പ്രധാന താരമായിരുന്ന ചാർലി ആഡം ക്ലബ് വിട്ട് റീഡിംഗിൽ ചേർന്നു. ചാമ്പ്യൻഷിപ്പിൽ ഒരു സീസൺ മുഴുവൻ സ്റ്റോക്കിനൊപ്പം ചിലവഴിച്ച ആഡം കഴിഞ്ഞ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ സ്റ്റോക്ക് സിറ്റി റിലഗേറ്റ് ആയപ്പോൾ സ്റ്റോക്കിനെ തിരികെ കൊണ്ടു വരാം എന്ന പ്രതീക്ഷയിൽ ക്ലബിനൊപ്പം ചാമ്പ്യൻഷിപ്പിലും കളിച്ച ചാർലി ആഡമിന് പക്ഷെ ആ ലക്ഷ്യം നിറവേറ്റാൻ ആയിരുന്നില്ല.

മുൻ ലിവർപൂൾ താരമായ ചാർലി ആഡം അവസാന ഏഴു വർഷമായി സ്റ്റോക്കിനൊപ്പം കളിച്ച താരമാണ്. സ്റ്റോക്കിനായി 150ൽ അധികം ലീഗ് മത്സരങ്ങൾ ഈ 33കാരൻ മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് ബ്ലാക്ക് പൂളിനായും ചാർലി ആഡം കളിച്ചിട്ടുണ്ട്. റീഡിംഗിനെ ഷെഫീൽഡ് വെൻസ്ഡേക്ക് എതിരായ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ചാർലി ആഡം ക്ലബിനായി അരങ്ങേറ്റം നടത്തിയേക്കും.