ആരോടും അനാദരവ് കാണിച്ചിട്ടില്ല, ബെയ്‌ൽ കളിക്കാൻ തയ്യാറായിരുന്നില്ല- സിദാൻ

ഗരേത് ബെയ്‌ലിനെ അപമാനിച്ചു എന്ന വാർത്തകൾ തള്ളി റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. നേരത്തെ ബെയ്‌ൽ എത്ര പെട്ടെന്ന് റയൽ വിടുന്നോ അത്രയും ഇരുവർക്കും നല്ലതാണ് എന്ന രീതിയിൽ സിദാൻ പറഞ്ഞു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ക്ലബ്ബ് താരത്തെ വിൽക്കാൻ ശ്രമിക്കുകയാണ് എന്ന കാര്യം പക്ഷെ സിദാൻ ആവർത്തിച്ചു.

തന്റെ സ്പാനിഷ് ഭാഷയിലെ പ്രശ്നങ്ങൾ ആകാം മാധ്യമങ്ങൾ ഇത്തരമൊരു വാർത്ത കൊടുക്കാൻ കാരണമായത് എന്നാണ് സിദാന്റെ പക്ഷം. ബയേണിനെതിരെ ബെയ്‌ൽ കളിക്കാതിരുന്നത്‌ ബെയ്‌ലിന്റെ തീരുമാനം ആയിരുന്നു, ക്ലബ്ബ് തന്നെ വിൽക്കാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുന്ന സമയത്ത്‌ കളിക്കേണ്ട ആവശ്യം ഇല്ല എന്നും താരം പറഞ്ഞതായി സിദാൻ കൂട്ടി ചേർത്തു.