എഫ് സി ഗോവയുടെ വല കാക്കാൻ മികച്ച ഒരു യുവ ഗോൾ കീപ്പറെ തന്നെ ടീമിൽ എത്തിയിരിക്കുകയാണ്. മുൻ ബെംഗളൂരു എഫ് സി ഗോൾകീപ്പറായ ലാൽതുവമാവിയ റാൾട്ടെയുമായാണ് എഫ് സി ഗോവ കരാറിൽ എത്തിയത്. ബെംഗളൂരു എഫ് സിയുടെ രണ്ടാം ഗോൾകീപ്പറായായിരുന്നു കഴിഞ്ഞ ഐ എസ് എല്ലിൽ ഉടനീളം റാൾട്ടെ. ഗുർപ്രീത് സിംഗ് അഞ്ച് വർഷത്തേക്ക് ബെംഗളൂരുവുമായി കരാർ പുതുക്കിയതോടെയായിരുന്നു ക്ലബ് വിടാൻ റാൾട്ടെ തീരുമാനിച്ചത്.
ഐ എസ് എല്ലിൽ കട്ടിമണിയെ വലയ്ക്കു മുന്നിൽ അണിനിരത്തി ഇറങ്ങിയ എഫ് സി ഗോവ കഴിഞ്ഞ സീസണിൽ നിരവധി ഗോളുകൾ ഗോൾകീപ്പിംഗ് പിഴവിലൂടെ വഴങ്ങിയിരുന്നു. അതാണ് മികച്ചൊരു ഗോൾകീപ്പറെ ഗോവ തേടാനുള്ള കാരണം. മിസോറാം ഗോൾകീപ്പർ ലാൽതുവമാവിയ റാൾട്ടെയെ കഴിഞ്ഞ ഡ്രാഫ്റ്റിൽ 37.5 ലക്ഷം രൂപയ്ക്കായിരുന്മു ബെംഗളൂരു സ്വന്തമാക്കിയത്. പക്ഷെ ഐ എസ് എല്ലിൽ ഗുർപ്രീതിന് വിലക്ക് കിട്ടിയ രണ്ട് മത്സരത്തിൽ മാത്രമെ റാൾട്ടെയ്ക്ക് ഇറങ്ങാൻ പറ്റിയിരുന്നുള്ളൂ. മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഭാഗമായിട്ടുണ്ട് റാൾട്ടെ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial