ഫാൽകാവോയും സൗദി അറേബ്യയിലേക്ക്

Newsroom

ഒരു വലിയ ഫുട്ബോൾ താരം കൂടെ സൗദി അറേബ്യയിലേക്ക്. കൊളംബിയൻ താരം റഡമെൽ ഫാൽകാവോയെ സ്വന്തമാക്കാനായി സൗദി അറേബ്യൻ ക്ലബുകൾ ശ്രമിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ഫാൽകാവോ സ്പാനിഷ് ക്ലബായ റയോ വയ്യകാനോയിൽ ആയിരുന്നു കളിച്ചിരുന്നത്. 29 മത്സരങ്ങൾ കളിച്ച താരം ആകെ 2 ഗോളുകൾ മാത്രമെ നേടിയിരുന്നുള്ളൂ.

Picsart 23 07 26 23 14 56 447

ഫാൽകാവോ ഇപ്പോൾ ഫ്രീ ഏജന്റാണ്. താരത്തിന് മെക്സിക്കോയിൽ നിന്നും ഓഫറുകൾ ഉണ്ടെങ്കിലും താരം സൗദിയിൽ പോകാൻ ആണ് ആഗ്രഹിക്കുന്നത്‌. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിലും പോർട്ടോയിലും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഫാൽകാവോ. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് ആയും കളിച്ചിട്ടുണ്ട്.

അവസാന വർഷങ്ങളിൽ പരിക്ക് താരത്തെ അലട്ടിയിരുന്നു‌. 37കാരനായ താരം കൊളംബിയക്ക് ആയി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.