“ജോണി ബെയർ‌സ്റ്റോ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും”

Bairstow

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർ‌സ്റ്റോ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ ഗ്രഹാം തോർപ്പ്. നേരത്തെ ഇന്ത്യക്കെതിരായ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിന് ശേഷം മാത്രമാണ് ബെയർ‌സ്റ്റോ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

മികച്ച ഫോമിൽ കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്സ്മാനായ ബെയർ‌സ്റ്റോയെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്തിരുത്തായതിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. തുടർന്നാണ് താരത്തെ ആദ്യ ടെസ്റ്റിന് ശേഷം ടീമിൽ ഉൾപെടുത്താൻ ഇംഗ്ലണ്ട് തീരുമാനിച്ചത്.

ഫെബ്രുവരി 5ന് തുടങ്ങുന്ന പരമ്പരയിൽ 4 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും കളിക്കുന്നത്. ആദ്യ 2 മത്സരങ്ങൾ ചെന്നൈയിൽ വെച്ച് ബാക്കിയുള്ള 2 മത്സരങ്ങൾ അഹമ്മദാബാദിൽ വെച്ചുമാണ് നടക്കുക.

Previous articleഫകുണ്ടോ പെലസ്ട്രി ഇനി ലാലിഗയിൽ
Next articleസയ്യദ് മുഷ്താഖ് അലിയ്ക്ക് ശേഷം ബിസിസിഐയുടെ അടുത്ത ടൂര്‍ണ്ണമെന്റ് ഏതെന്ന് തീരുമാനമായി