സുബ്രതോ കപ്പ്, ഉപജില്ല/ ജില്ല മത്സരങ്ങൾക്ക് ആയുള്ള രജിസ്ട്രേഷൻ ആരഭിച്ചു

Newsroom

20220719 152216
Download the Fanport app now!
Appstore Badge
Google Play Badge 1

2022 ഒക്ടോബർ 1 മുതൽ ഒക്ടോബർ 17 വരെ ഡെൽഹിയിൽ വെച്ച് സുബ്രതോ കപ്പ് നടക്കും. അതുകൊണ്ട് തന്നെ 2022 ജൂലൈ 25 മുതൽ ആഗസ്റ്റ് 2വരെ കേരളത്തിലെ ഉപജില്ല/ ജില്ല സുബ്രതോ കപ്പ് മത്സരങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ഇന്ന് അറിയിച്ചു. ഉപജില്ല/ജില്ല മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ ടീമുകൾ www.subrotocup.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. അണ്ടർ 14 (ആൺ) അണ്ടർ 17 (ആൺ) അണ്ടർ 17 (പെൺ) എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

പ്രസ്തുത വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ അടക്കുന്ന 2000 രൂപയുടെ രസീതിന്റെ പകർപ്പ് സബ് ജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഹാജരാക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതു 23.07.2022 ആണ്.

ജില്ലയിൽ നിന്ന് സംസ്ഥാനതല മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ കുട്ടികൾ httos://sports.kitrle.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ രജിസ്റ്റർ ചെയ്ത് എലിജിബിലിറ്റി സർട്ടിഫിക്കറ്റിന്റെ പ്രിന്റ് എടുത്ത് വേണം സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്.

പ്രായ വിഭാഗം;
1, അണ്ടർ 14 (ആൺ) – 01/01/2009നോ അതിനു ശേഷമോ ജനിച്ചവർ
2, അണ്ടർ 17 (ആൺ/പെൺ) – 01/01/2002നോ അതിനു ശേഷമോ ജനിച്ചവർ