മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പൂനെ സിറ്റിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ ശങ്കർ സാമ്പിഗിരാജ് പൂനെ സിറ്റിയിൽ എത്തി.എ ടി കെ കൊൽക്കത്തയിൽ നിന്നാണ് ശങ്കർ പൂനെയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ എ ടി കെയ്ക്കായി 11 മത്സരങ്ങൾ താരം കളിച്ചിരുന്നു. 2015-16 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ അംഗമായിരുന്നു ശങ്കർ. ബ്ലാസ്റ്റേഴ്സിനായി മൂന്ന് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

മുമ്പ് ബെംഗളൂരു എഫ് സിക്കു വേണ്ടിയും ശങ്കർ ബൂട്ടു കെട്ടിയിട്ടുണ്ട്. കർണാടക സ്വദേശി കൂടിയാണ് ശങ്കർ. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിന്റെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്‌. ഒരു വർഷത്തേക്കാണ് പൂനെയും ശങ്കറും തമ്മിലുള്ള കരാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial