ന്യൂ കാസിലിന്റെ ഹോസെലു ഇനി സ്പാനിഷ് ലീഗിൽ

- Advertisement -

പ്രീമിയർ ലീഗ് ക്ലബ്ബ് ന്യൂ കാസിൽ യുണൈറ്റഡ് താരം ഹോസെലു ഇനി ല ലീഗ ക്ലബ്ബായ അലാവസിൽ. 29 വയസുകാരനായ താരം 2 വർഷത്തെ ന്യൂ കാസിൽ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. 2017 ൽ സ്റ്റോക് സിറ്റിയിൽ നിന്നാണ് താരം ന്യൂ കാസിലിൽ എത്തുന്നത്.

സ്പാനിഷ് താരമായ ഹൊസെലു സെൽറ്റയിലൂടെയാണ് സീനിയർ കരിയർ ആരംഭിക്കുന്നത്. പിന്നീട് റയൽ മാഡ്രിഡിലേക് മാറിയ താരം പക്ഷെ അവിടെ 1 മത്സരം മാത്രമാണ് കളിച്ചത്‌. പിന്നീട് ഹോഫെൻഹെയിം, ഹാനോവർ ടീമുകൾക്ക് കളിച്ച താരം 2015 ലാണ് പ്രീമിയർ ലീഗ് ക്ലബ്ബായ സ്റ്റോക്കിൽ എത്തുന്നത്. ന്യൂ കസിലിനായി 52 മത്സരങ്ങൾ കളിച്ച താരം ക്ലബ്ബിനായി 7 ഗോളുകൾ നേടിയിട്ടുണ്ട്.

Advertisement