ബ്രസീലിയൻ താരം ബെർണാഡിനെ എവർട്ടൺ സ്വന്തമാക്കി. ഉക്രൈനിയൻ ക്ലബ് ശക്തർ ഡോണേട്സ്കിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് താരം മെഴ്‌സിസൈഡിൽ ഏതുന്നത്. നിരവധി യൂറോപ്യൻ ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നെങ്കിലും താരം എവർട്ടണെ തിരഞ്ഞെടുക്കുകയായിരുന്നു. എവർട്ടൺ പരിശീലകൻ മാർക്കോ സിൽവയുടെ ഇടപെടൽ ആണ് താരം എവർട്ടൺ തിരഞ്ഞെടുക്കാൻ കാരണമായത്. തന്റെ വേഗത കൊണ്ട് എതിരാളികളെ മറികടക്കാൻ കഴിവുള്ള ബെർണാഡ് എവർട്ടൺ മിഡ്‌ഫീൽഡിൽ ഇടത് ഭാഗത്താവും കളിക്കുക.
ബ്രസീലിനു വേണ്ടി 14 മത്സരങ്ങൾ കളിച്ച താരം 2013ലാണ് അഞ്ചു വർഷത്തെ കരാറിൽ ബ്രസീലിയൻ ക്ലബ് അത്ലറ്റികോ മിനേരിയോയിൽ നിന്ന് ഉക്രൈനിയൻ ക്ലബ് ശക്തർ ഡോണേട്സ്കിൽ എത്തുന്നത്. 2012ൽ ബ്രസീലിനു വേണ്ടി അരങ്ങേറ്റം കുറിച്ച ബെർണാഡ് 2013 അവരുടെ കോൺഫെഡറേഷൻ കിരീടവും നേടിയിട്ടുണ്ട്. 2014 ലോകകപ്പിൽ ബ്രസീൽ ടീമിൽ അവസരം ലഭിച്ചെങ്കിലും റഷ്യയിൽ നടന്ന ലോകകപ്പിൽ പരിക്ക് മൂലം താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial