എവർട്ടൺ വേറെ ലെവൽ, മൂന്നാമത്തെ സൈനിംഗും എത്തി

Newsroom

ആഞ്ചലോട്ടിയും എവർട്ടണും ടീം ശക്തമാക്കുന്നതിന്റെ തിരക്കിലാണ്. നാപോളിയിൽ നിന്ന് അലനെയും റയൽ മാഡ്രിഡിൽ നിന്ന് ഹാമസ് റോഡ്രിഗസിനെയും സ്വന്തമാക്കിയതിന് പിന്നാലെ ഒരു മധ്യനിര താരത്തെ കൂടെ അവർ ടീമിൽ എത്തിക്കുകയാണ്. വാറ്റ്ഫോർഡിന്റെ മധ്യനിര താരം അബ്ദുലയ് ഡൊകൗറെയാണ് എവർട്ടണിലേക്ക് എത്തിയിരിക്കുന്നത്. എവർട്ടന്റെ 25 മില്യൺ മൂല്യമുള്ള ഓഫർ വാറ്റ്ഫോർഡ് അംഗീകരിച്ചതോടെയാണ് നീക്കം യാഥാർഥ്യമായത്.

27കാരനായ താരം എവർട്ടണിൽ മൂന്നു വർഷത്തെ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ ഡൊകൗറിനെ ടീമിൽ എത്തിക്കാൻ എവർട്ടൺ ശ്രമിച്ചിരുന്നു എങ്കിലും അന്ന് നടന്നിരുന്നില്ല. വാറ്റ്ഫോർഡ് പ്രീമിയർലീഗിൽ നിന്ന് റിലഗേറ്റഡ് ആയതാണ് ഇപ്പോൾ എവർട്ടണ് ട്രാൻസ്ഫർ എളുപ്പമാക്കി കൊടുത്തത്. 2016മുതൽ വാറ്റ്ഫോർഡിനൊപ്പം കളിക്കുന്ന താരമാണ് ഡൊകൗറെ.