എറിക്സണും ഇന്റർ മിലാനിൽ, ഔദ്യോഗിക പ്രഖ്യാപനം എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടോട്ടൻഹാം മധ്യനിര താരം എറിക്സന്റെ ഇറ്റലിയിലേക്കുള്ള വരവ് ഔദ്യോഗികമായി. താരത്തെ ഇന്റർ മിലാൻ സ്വന്തമാകിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. എറിക്സണുമായി നേരത്തെ തന്നെ ഇന്റർ മിലാൻ ധാരണയിൽ എത്തിയിരുന്നു. 20 മില്യൺ നൽകിയാണ് എറിക്സണെ ഇന്റർ മിലാൻ സ്വന്തമാക്കുന്നത്.

യുവന്റസുമായി ലീഗിൽ പൊരുതി നിൽക്കേണ്ടുള്ളത് കൊണ്ട് മധ്യനിര ശക്തമാക്കാൻ വേണ്ടിയാണ് ഇന്റർ എറിക്സണെ ടീമിൽ എത്തിക്കുന്നത്. ഇതിനകം തന്നെ വിക്ടർ മോസസ്, ആശ്ലി യങ് എന്നിവരെയും ഇംഗ്ലണ്ടിൽ നിന്ന് ഇന്റർ മിലാൻ ഈ ജനുവരി ട്രാൻസ്ഫറിൽ ഇറ്റലിയിലേക്ക് എത്തിച്ചിട്ടുണ്ട്.