ഗ്രെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നു

20210719 123927

അറ്റാക്കിംഗ് താരം ഡെമറെ ഗ്രേ ഇംഗ്ലീഷ് പ്രീമിയ ലീഗിലേക്ക് തിരികെയെത്തുന്നു. കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയോടെ ജർമ്മൻ ക്ലബായ ലെവർകൂസനിലേക്ക് പോയ താരത്തെ ഇപ്പോൾ എവർട്ടൺ ആണ് സ്വന്തമാക്കുന്നത്. താരം 2024വരെയുള്ള കരാർ ഒപ്പുവെക്കും. റാഫാ ബെനിറ്റസിന്റെ ആവശ്യപ്രകാരമാണ് ഈ ട്രാൻസ്ഫർ എവർട്ടൺ നടത്തുന്നത്. മുമ്പ് ലെസ്റ്റർ സിറ്റിയിൽ കളിച്ച് ഏവരുടെയും ശ്രദ്ധ നേടിയ താരമാണ് ഗ്രേ.

2016 മുതൽ 2020വരെ താരം ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്നു. ബർമിങ്ഹാം അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഡെമറെ ഗ്രെ‌. താരത്തിനായി ക്രിസ്റ്റൽ പാലസും രംഗത്തുണ്ടായിരുന്നു. 25കാരനായ വിങ്ങർക്ക് പിറകെ ബെഗോവിച്, ടൗൺസെൻഡ് എന്നിവരെയും എവർട്ടൺ സൈൻ ചെയ്യും.