ജോ ഗോമസും വാൻ ഡൈകും പരിക്കിനെ മറികടന്നു എന്ന് ക്ലോപ്പ്

Img 20210719 144404

ലിവർപൂൾ ഡിഫൻഡർ ജോ ഗോമസിന് പരിശീലനത്തിനിടയിൽ പരിക്കേറ്റു എന്ന അഭ്യൂഹങ്ങളെ ക്ലോപ്പ് നിഷേധിച്ചു. ഗോമസ് പൂർണ്ണ ആരോഗ്യവാൻ ആണെന്നും ഇവർക്ക് ഒന്നും ഇപ്പോൾ പരിക്ക് ഇല്ല എന്നും ക്ലോപ്പ് പറഞ്ഞു. ഗോമസും വാൻ ഡൈകും ഒക്കെ പരിക്കിനെ മറികടന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും പരിശീലനം നടത്തുന്നുണ്ട്. ഇവർക്ക് ഒക്കെ പ്രീസീസൺ മത്സരത്തിൽ എത്ര മിനുട്ട് കളിക്കാൻ അവസരം നൽകാൻ എന്നത് ഡോക്ടർമാരോട് ആലോചിക്കുന്നുണ്ട് ക്ലോപ്പ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഭൂരിഭാഗവും നഷ്ടപ്പെട്ട താരങ്ങളായ വാൻ ഡൈകും ഗോമസും. ഇവർക്ക് ഒപ്പം പരിക്ക് മാറി അർനോൾഡും മാറ്റിപും എഴുതിയിട്ടുണ്ട്. ഇവരും ഓസ്ട്രിയയിൽ ലിവർപൂളിനൊപ്പം പ്രീസീസൺ പരിശീലനത്തിന് ചേർന്നിട്ടുണ്ട്. വരും മത്സരങ്ങളിൽ ഇവരെയൊക്കെ കളത്തിൽ കാണാം എന്നും സീസൺ തുടങ്ങുമ്പോഴേക്ക് എല്ലാവരും മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കും എന്നും ക്ലോപ്പ് ഇന്ന് പറഞ്ഞു