എ എഫ് സി കപ്പ് മാൽഡീവ്സിൽ തന്നെ, ഓഗസ്റ്റ് 15ന് മത്സരം

Img 20210413 232756
Credit: Twitter

എ എഫ് സി കപ്പ് മാൽഡീവ്സിൽ തന്നെ നടക്കും. നേരത്തെ കൊറോണയും ബെംഗളൂരു എഫ് സിയുടെ കൊറോണ പ്രൊട്ടോക്കോൾ ലംഘനവുമൊക്കെ കൊണ്ട് മാറ്റിവെച്ച പ്ലേ ഓഫ് മത്സരം ഓഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചു.
ബെംഗളൂരു എഫ സിയും എ ടി കെ മോഹൻ ബഗാനും ആണ് എ എഫ് സി കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ബെംഗളൂരു എഫ് സിയുടെ പ്ലേ ഓഫ് മത്സരം ആണ് ആദ്യം നടക്കേണ്ടത്. ഓഗസ്റ്റ് 15ന് മാൽഡീവ്സ് ക്ലബായ ഈഗിൾസിന് എതിരെ ആകും ബെംഗളൂരുവിന്റെ മത്സരം.

പ്ലേ ഓഫ് ജയിച്ചാൽ ബെംഗളൂരു എഫ് സി ഗ്രൂപ്പ് ഡിയിൽ എ ടി കെയ്ക്ക് ഒപ്പം ചേരും. ഗ്രൂപ്പ് മത്സരങ്ങൾ ഓഗസ്റ്റ് 18 മുതൽ ആണ് നടക്കുക. അൽ മസിയ, ബസുന്ധര കിംഗ്സ് എന്നീ ക്ലബുകളും ഗ്രൂപ്പിൽ ഉണ്ടാകും. മെയ് 14ന് നടക്കേണ്ടിയിരുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആണ് ഇപ്പോൾ ഓഗസ്റ്റിലേക്ക് എത്തിയിരിക്കുന്നത്.