ഇമ്മാനുവൽ ഡെന്നിസ് സീസണിൽ ടർക്കിഷ് ലീഗിൽ പന്തു തട്ടും

Nihal Basheer

20230915 161608
Download the Fanport app now!
Appstore Badge
Google Play Badge 1

നൈജീരിയൻ മുന്നേറ്റ താരം ഇമ്മാനുവൽ ഡെന്നിസ് പ്രീമിയർ ലീഗിനോട് താൽക്കാലികമായി വിട പറയുന്നു. ടർക്കിഷ് ലീഗിൽ നിന്നും ഇസ്തംബൂൾ ക്ലബ്ബ് ആയ ബഷക്ശെഹീർ ആണ് താരത്തെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചിരിക്കുന്നത് എന്ന് ഫാബ്രിസിയോ റോമാനൊ റിപ്പോർട്ട് ചെയ്യുന്നു. ഒരു സീസണിലേക്ക് ലോണിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് താരം തുർക്കിയിലേക്ക് എത്തുന്നത്. ലോൺ കാലവധിക്ക് ശേഷം താരത്തെ സ്വന്തമാക്കാൻ ക്ലബ്ബിനാവില്ല.
Screenshot 20230915 161654 X
മറ്റ് പ്രമുഖ യുറോപ്യൻ ലീഗുകളുടെ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചെങ്കിലും തുർക്കിയിൽ ഇന്നാണ് കൈമാറ്റത്തിനുള്ള അവസാന ദിനം. കഴിഞ്ഞ വർഷമാണ് വാട്ഫോർഡിൽ നിന്നും ഡെന്നിസ് നോട്ടിങ്ഹാമിൽ എത്തുന്നത്. 20മില്യൺ യൂറോയോളമായിരുന്നു കൈമാറ്റ തുക. 25ഓളം മത്സരങ്ങൾ കളത്തിൽ ഇറങ്ങിയെങ്കിലും രണ്ടു ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് സമ്പാദ്യം. കൂടാതെ പുതിയ താരങ്ങളുടെ വരവും ആയപ്പോൾ നിലവിലെ സീസണിൽ സ്റ്റീവ് കൂപ്പരുടെ പദ്ധതികളിൽ മുന്നേറ്റ താരത്തിന് അവസരം ഉണ്ടാവില്ലെന്ന് ഉറപ്പായി. നേരത്തെ ട്രാബ്സോൻസ്പോർ, ഡെമിർസ്പോർ ടീമുകളും താരത്തിന് രംഗത്ത് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം താരത്തെ സ്വന്തമാക്കാൻ ബസ്ക്ശെഹീറിന് സാധിച്ചു.