ബ്രസീലിയൻ പ്രതിരോധ താരം എമേഴ്സൻ റോയൽ തുർക്കി ക്ലബ് ബെസ്കിറ്റാസിൽ ചേരും. താരത്തെ നിലവിൽ ലോൺ അടിസ്ഥാനത്തിൽ ആണ് ബെസ്കിറ്റാസ് ടീമിൽ എത്തിക്കുക. താരത്തെ അടുത്ത സീസണിൽ 10 മില്യൺ യൂറോ നൽകി സ്വന്തമാക്കാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.
25 കാരനായ മുൻ ബാഴ്‌സലോണ, ടോട്ടനം റൈറ്റ് ബാക്ക് പലപ്പോഴും തന്റെ പ്രതിരോധത്തിലെ പിഴവുകൾ കാരണം വലിയ വിമർശനം നേരിട്ട താരമാണ്. മുന്നേറ്റത്തിൽ പലപ്പോഴും വലിയ സഹായകമാവുന്ന എമേഴ്സൻ പലപ്പോഴും പ്രതിരോധത്തിൽ വലിയ പിഴവുകൾ ആണ് വരുത്തുന്നത്. തുർക്കിയിൽ താരത്തിന് തിളങ്ങാൻ ആവുമോ എന്നു കാത്തിരുന്നു കാണാം.