35 മില്യൺ നൽകി എലിയറ്റ് ആൻഡേഴ്സണെ നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി

Newsroom

ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് എലിയറ്റ് ആൻഡേഴ്സണെ നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. 2029 വേനൽക്കാലം വരെ ക്ലബ്ബിൽ തുടരുന്ന അഞ്ച് വർഷത്തെ കരാറിൽ മിഡ്ഫീൽഡർ ഒപ്പുവച്ചു.

എലിയറ്റ് ആൻഡേഴ്സൺ 24 07 01 11 37 24 759

എട്ടാം വയസ്സ് മുതൽ ന്യൂകാസിലിന് ഒപ്പമുള്ള ആൻഡേഴ്സൺ മാഗ്പിസിനായി 55 തവണ കളിച്ചിട്ടുണ്ട്. 21-ാം വയസ്സിലേക്ക് 44 പ്രീമിയർ ലീഗ് മത്സരങ്ങൾ തന്റെ പേരിൽ കുറിക്കാനും താരത്തിനായി. എട്ടാം നമ്പറായും പത്താം നമ്പറായും കളിക്കാൻ കഴിവുള്ള ഒരു ക്രിയേറ്റീവ് മിഡ്ഫീൽഡർ ആണ് ആൻഡേഴ്സൺ.

2021 ജനുവരിയിൽ ആഴ്സണലിനെതിരായ മത്സരത്തിൽ ആൻഡേഴ്സൺ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചു. ബ്രിസ്റ്റോൾ റോവേഴ്‌സിനായി ലോണി കളിച്ചിട്ടുണ്ട്‌. അവിടെ വെറും 21 ഗെയിമുകളിൽ നിന്ന് എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തു.

ആൻഡേഴ്സൺ 2023/24 ൽ എഡ്ഡി ഹോവിൻ്റെ ടീമിനായി 26 മത്സരങ്ങൾ കളിച്ചു. വെറും 10 പ്രീമിയർ ലീഗ് സ്റ്റാർട്ടിൽ രണ്ട് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യുകയും സെപ്റ്റംബറിൽ സാൻ സിറോയിൽ എസി മിലാനെതിരെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിക്കുകയും ചെയ്തു.