എഡിൻ ജെക്കോയും ഇന്റർ മിലാനുമായി കരാർ ധാരണ

Dzeko Hey 768x512

എഡിൻ ജെക്കോയെ സ്വന്തമാക്കാനുള്ള ഇന്റർ മിലാൻ ശ്രമങ്ങൾ വിജയിക്കുന്നു. റോമൻ താരത്തെ രണ്ട് വർഷത്തെ കരാറിൽ ടീമിൽ എത്തിക്കാൻ ക്ലബ് ധാരണയിൽ എത്തിയതായി സ്കൈ സ്പോർട്ട് ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ റയൽ ബെറ്റിസിന് എതിരായ റോമയുടെ മത്സരത്തിൽ ജെക്കോ കളിച്ചിരുന്നില്ല. താരത്തെ വിൽക്കാൻ റോമ തയ്യാറാണ്. പക്ഷെ ജെക്കോയ്ക്ക് പകരക്കാരനെ കിട്ടിയാൽ മാത്രമെ റോമ ഈ നീക്കത്തിന് സമ്മതിക്കുകയുള്ളൂ.

ജെക്കോക്ക് പകരം ബെലോട്ടിയെ ടീമിൽ എത്തിക്കാൻ ആണ് റോമ ശ്രമിക്കുന്നത്. ലുകാകുവിനെ വിൽക്കാൻ തീരുമാനിച്ച ഇന്റർ മിലാൻ രണ്ട് സ്ട്രൈക്കേഴ്സിനെ പകരം ടീമിൽ എത്തിക്കാൻ ആണ് ശ്രമിക്കുന്നത്. ഇതിൽ ആദ്യത്തെ താരമാണ് ജെക്കോ. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ജെക്കോ നേരത്തെയും റോമ വിടാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെ അവസാന ഘട്ടത്തിൽ ജെക്കോയുടെ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.

Previous articleഅഞ്ചാം ദിവസം കളി നടന്നില്ല, ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു
Next articleജുവാൻ മേര ഇനി നെരോകയിൽ