ജുവാൻ മേര ഇനി നെരോകയിൽ

Img 20210808 193214

സ്പാനിഷ് താരം ജുവാൻ മേര ഗോൺസാലസ് ഇനി നെരോകയ്ക്കായി കളിക്കും. താരം നെരോകയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. ഒരു സീസൺ മുമ്പ് ഈസ്റ്റ് ബംഗാളിനായി കളിച്ചിരുന്ന താരമാണ് ജുവാൻ മേര. ഈസ്റ്റ് ബംഗാളിനായി 16 ലീഗ് മത്സരങ്ങൾ കളിച്ചിരുന്ന മേര രണ്ടു ഗോളുകൾ ഐലീഗിൽ നേടിയിരുന്നു.

സ്പെയിനിലെ രണ്ടാം ഡിവിഷനിലെയും മൂന്നാം ഡിവിഷനിലെയും ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് ജുവാൻ മേര. വിദേശ താരത്തെ കൂടാതെ ആയുഷ് കുമാർ സിംഗ്, മദൻ സായിപ്രസാദ് ഗോഗലെ, ഹൃഷികേശ് നമ്പൂതിരി എന്നീ മൂന്ന് യുവതാരങ്ങളെയും നേരോക സൈൻ ചെയ്തു.

Previous articleഎഡിൻ ജെക്കോയും ഇന്റർ മിലാനുമായി കരാർ ധാരണ
Next articleപ്രീസീസൺ, നോർത്ത് ലണ്ടൻ ഡാർബിയിൽ സ്പർസ് ആഴ്സണലിനെ വീഴ്ത്തി