എഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റി വിട്ട് സൗദി അറേബ്യയിലേക്ക് പോകാൻ സാധ്യത

Newsroom

Picsart 24 07 03 10 18 36 556
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ എഡേഴ്സൺ ക്ലബ് വിടാൻ സാധ്യത. എഡേഴ്സ്ണ് മുന്നിൽ സൗദി അറേബ്യയിൽ നിന്ന് വൻ ഓഫറുകൾ ഉണ്ട്. താരം ഈ ഓഫറുകളിൽ ഒന്ന് പരിഗണിക്കും എന്നാണ് റിപ്പോർട്ടുകൾ. സിറ്റി താരത്തെ ക്ലബ് വിടാൻ അനുവദിക്കാൻ തയ്യാറാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ സിറ്റി 24 07 03 10 18 49 825

സിറ്റി എഡേഴ്സൺ ക്ലബ് വിടുക ആണെങ്കിൽ ഒർട്ടേഗയെ ഒന്നാം ഗോൾ കീപ്പറാക്കും. ഇപ്പോൾ രണ്ടാം കീപ്പർ ആയ ഒർട്ടേഗ അവസരങ്ങൾ കിട്ടിയപ്പോൾ എല്ലാം സിറ്റിക്ക് ആയി തകർപ്പൻ പ്രകടനങ്ങൾ ആയിരുന്നു നടത്തിയത്.

2017മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് എഡേഴ്സൺ. ബെൻഫികയിൽ നിന്നായിരുന്നു എഡേഴ്സൺ സിറ്റിയിലേക്ക് എത്തിയത്. താരത്തിന് ഇനിയും രണ്ട് വർഷത്തെ കരാർ സിറ്റിയിൽ ബാക്കിയുണ്ട്.

പ്രീമിയർ ലീഗിൽ മൂന്ന് ഗോൾഡൻ ഗ്ലോവും താരത്തിന് സ്വന്തമായുണ്ട്. സിറ്റിക്ക് ഒപ്പം ഇംഗ്ലണ്ടിലെ എല്ലാ കിരീടങ്ങൾ നേടാനും താരത്തിനായി. ആകെ 17 കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം നേടി.