ഐ ലീഗിൽ മിന്നുന്ന ഫോമിൽ കളിച്ച മലയാളി താരം ജോബി ജസ്റ്റിന്റെ എ ടി കെ കൊൽക്കത്തയിലേക്കുള്ള ട്രാൻസ്ഫറിൽ ഈസ്റ്റ് ബംഗാൾ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് ജോബി രംഗത്ത്. ജോബിയുടെ ട്രാൻസഫർ അസാധുവാക്കി കൊണ്ട് കൊൽക്കത്ത ഫുട്ബോൾ അസോസിയേഷനായ ഐ എഫ് എ വിധി എഴുതി എന്ന വാർത്തകൾ വരുന്നതിനിടെയാണ് ജോബിയുടെ പ്രതികരണം. തനിക്ക് ഒരേ ഒരു കരാർ മാത്രമേ ഉള്ളൂ എന്നും അത് എ ടി കെ കൊൽക്കത്തയുമായുള്ള മൂന്ന് വർഷത്തെ കരാർ ആണ് എന്നും ജോബി പറഞ്ഞു.
തനെ മുൻ ക്ലബായ ഈസ്റ്റ് ബംഗാൾ താൻ അവരുമായി രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു എന്ന് പറയുന്നുണ്ട്. എന്നാൽ ആ വാദം ശരിയല്ല. ജോബി പറഞ്ഞു. ഈ കാര്യം താൻ എ ഐ എ എഫിന്റെയും പ്ലയേർസ് അസോസിയേഷന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജോബി ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.