ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് അവസാനം, റോമായിൽ ജെക്കോക്ക് പുതിയ കരാർ

റോമായിൽ നിന്ന് മാറിയേക്കും എന്ന വാർത്തകൾക്ക് അവസാനം കുറിച്ച് സ്‌ട്രൈക്കർ എഡിൻ ജെക്കോ ക്ലബ്ബ്മായി കരാർ പുതുക്കി. 3 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. 33 വയസുകാരനായ താരം 2015 മുതൽ റോമയുടെ കളിക്കാരനാണ്. ഇന്ററിലേക്ക് താരം മാറുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

2016-2017 സീസണിൽ സീരി എ യിലെ ടോപ്പ് സ്കോററായിരുന്ന താരം പക്ഷെ കഴിഞ്ഞ സീസണിൽ കേവലം 9 ഗോളുകൾ മാത്രമാണ് നേടിയത്. 2007 മുതൽ ബോസ്നിയയുടെ ദേശീയ ടീമിലും അംഗമാണ് താരം. മുൻപ് ഓക്‌സ്ബർഗ്, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ലിവർപൂൾ ഡിഫൻഡർ ലോവ്രനെ ടീമിൽ എത്തിക്കാനും റോമ ശ്രമം തുടരുന്നുണ്ട്.

Previous articleഡ്യൂറണ്ട് കപ്പ്, റിയൽ കാശ്മീർ സെമിയിൽ
Next articleഫിറ്റ്നെസ് ഇല്ല, ലുകാകു ഇന്റർ മിലാന്റെ ആദ്യ മത്സരത്തിൽ കളിക്കില്ല