ഫിറ്റ്നെസ് ഇല്ല, ലുകാകു ഇന്റർ മിലാന്റെ ആദ്യ മത്സരത്തിൽ കളിക്കില്ല

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിൽ എത്തിയ ലുകാകുവിന് ലീഗിലെ ആദ്യ മത്സരത്തിൽ കളിക്കാൻ ആകില്ല എന്ന് റിപ്പോർട്ടുകൾ. ലുകാകുവിന്റെ ഫിറ്റ്നെസ് ആണ് ഇന്റർ മിലാൻ കോച്ചിംഗ് ടീമിനെ അലട്ടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എത്തിയ ലുകാകുവിന്റെ ഭാരം കൂടുതൽ ആയതാണ് റിപ്പോർട്ട്. താരം ഇപ്പോൾ 104 കിലോഗ്രാം ഉള്ളതായും ഇത് താരത്തിന്റെ ഫിറ്റ്നെസ് ലെവലിന് മുകളിൽ ആണെന്നും ക്ലബ് ഡോക്ടർമാർ പറയുന്നു.

നൂറു കിലോഗ്രാം എങ്കിലും ആക്കിയാൽ മാത്രമേ ലുകാകുവിനെ ഫിറ്റായി ഇന്റർ പ്രഖ്യാപിക്കുകയുള്ളൂ. ഈ പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഒരു മത്സരം പോലും ലുകാകു കളിച്ചിരുന്നില്ല. അതാണ് താരത്തെ മാച്ച് ഫിറ്റ്നെസിൽ നിന്ന് ദൂരെ ആക്കിയിരിക്കുന്നത്. ഇതോടെ സീരി എ മത്സരത്തിൽ ലൊറാട്ടോ മാർട്ടിനെസിനൊപ്പം യുവതാരം എസ്പറ്റിനോ ആകും ഇന്റ്റിനായി ആദ്യ ഇലവനിൽ ഇറങ്ങുക.

Previous articleട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് അവസാനം, റോമായിൽ ജെക്കോക്ക് പുതിയ കരാർ
Next articleവിജയത്തിലേക്ക് അടുത്ത് ശ്രീലങ്ക, മികച്ച അടിത്തറ പാകി ഓപ്പണര്‍മാര്‍