ഡ്യൂറണ്ട് കപ്പ് ഓഗസ്റ്റ് 16ന് ആരംഭിക്കും, കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 11 ഐ എസ് എൽ ടീമുകളും പങ്കെടുക്കും

Img 20220711 194925

131ആമത് ഡ്യൂറണ്ട് കപ്പ് ഈ വർഷം ഓഗസ്റ്റിൽ നടക്കും. പ്രീസീസണിലെ ആദ്യ ടൂർണമെന്റായാകും ഡ്യൂറണ്ട് കപ്പ് നടക്കുക. കൊൽക്കത്ത, ഇംഫാൽ, ഗുവാഹത്തി എന്നിവിടങ്ങളാകും ഡ്യൂറണ്ട് കപ്പിന് വേദിയാവുക. 20 ടീമുകൾ ഇത്തവണ ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കും. 11 ഐ എസ് എൽ ക്ലബുകളും ആദ്യമായി ഡ്യൂറണ്ട് കപ്പിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ എഡിഷന് ഉണ്ടാകും. കഴിഞ്ഞ തവണ ആറ് ഐ എസ് എൽ ക്ലബുകൾ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ.

എല്ലാ ഐ എസ് എൽ ടീമുകളും അവരുടെ പ്രധാന സ്ക്വാഡിനെ തന്നെ ഇത്തവണ ഡ്യൂറണ്ട് കപ്പിൽ ഇറക്കും.

കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഗോകുലം കേരളയും ഡ്യൂറണ്ട് കപ്പിൽ ഉണ്ടാകും. മുമ്പ് ഡ്യൂറണ്ട് കപ്പ് കിരീടം ഉയർത്തിയിട്ടുള്ള ടീമാണ് ഗോകുലം. നാല് ആർമി ടീമുകളും ടൂർണമെന്റിൽ ഉണ്ടാകും. ഇത്തവണ ബയോ ബബിളിൾ ഇല്ലാതെയാകും ടൂർണമെന്റ് നടക്കുക. കഴിഞ്ഞ ടൂർണമെന്റിൽ എഫ് സി ഗോവ ആയിരുന്നു കിരീടം നേടിയത്.