ബൊറൂസിയ ഡോർട്മുണ്ടിന്റെ ഡിഫൻസീവ് മിഡ്ഫീൽഡറായ തോമസ് ഡെലേനിയെ സെവിയ്യ സ്വന്തമാക്കും. താരം മെഡിക്കലിനായി സെവിയ്യയിൽ എത്തി കഴിഞ്ഞു. 6 മില്യൺ യൂറോക്ക് ആണ് സെവിയ്യ താരത്തെ സ്വന്തമാക്കുന്നത്. 29കാരനായ ഡെലേനി അവസാന മൂന്ന് വർഷമായി ഡോർട്മുണ്ടിനൊപ്പം ഉണ്ട്. ഡോർട്മുണ്ടിനായൊ എഴുപതോളം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് വെർഡർബ്രെമൻ, കോപൻഹേഗൻ എന്നീ ക്ലബുകൾക്കായി ഡെലേനി കളിച്ചിട്ടുണ്ട്. ഡെന്മാർക്ക് ദേശീയ ടീമിലെ അംഗവുമാണ്. താരം സെവിയ്യയിൽ 2024വരെയുള്ള കരാർ ആകും ഒപ്പുവെക്കുക.