ഡച്ച് ഫോർവേഡ് ഡോണയെല് മലൻ ഡോർട്മുണ്ടിലേക്ക്

Newsroom

ഡച്ച് താരം ഡോണയെല് മലനെ ഡോർട്മുണ്ട് സ്വന്തമാക്കും. പി എസ് വിയുടെ താരമായ മലൻ 30 മില്യൺ യൂറോക്കാണ് ജർമ്മാനിയിലേക്ക് പോകുന്നത്. ക്ലബ്ബ് വിട്ട സാഞ്ചോക്ക് പകരക്കാരണയാകും മലൻ ക്ലബിൽ എത്തുന്നത്. താരം ഡോർട്മുണ്ടിൽ നാലു വർഷത്തെ കരാർ ഒപ്പുവെക്കുന്ന. നാളെ ജർമ്മനിയിൽ എത്തി താരം മെഡിക്കൽ പൂർത്തിയാക്കും. ഇതിനു പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവും വരും. ലിവർപൂൾ പോലുള്ള വലിയ ക്ലബ്ബുകൾ മലനായി രംഗത്തുണ്ടായിരുന്നു.

22കാരനായ മലൻ 2017മുതൽ പി എസ് വിക്ക് ഒപ്പം ഉണ്ട്.ഡച്ച് ലീഗിൽ എമ്പതോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം നാല്പത് ഗോളുകൾ നേടിയിട്ടുണ്ട്. വിങ്ങിലും അറ്റാക്കിംഗ് മൈദയും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ്. ഈ കഴിഞ്ഞ യൂറോയിൽ ഹോളണ്ടിനായി മികച്ച പ്രകടനം നടത്തി ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ നേടാനും തേഅതിനായിരുന്നു.