ന്യൂട്രൽ അമ്പയര്‍മാര്‍ തിരികെ എത്തുന്നു

Umpires

ന്യൂട്രൽ അമ്പയര്‍മാരെ വീണ്ടും തിരികെ കൊണ്ടുവരാനായി ഐസിസി ഒരുങ്ങുന്നതായി വാര്‍ത്ത. ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ക്ലേ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. കോവിഡ് കാരണം ഐസിസി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഹോം അമ്പയര്‍മാരെയാണ് നിയോഗിച്ച് വന്നത്.

ഏതാനും ആഴ്ച മുമ്പ് നടന്ന ഐസിസി ബോര്‍ഡ് മീറ്റിംഗിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും എന്നാൽ എന്നത്തേക്ക് ഈ നീക്കം പ്രാബല്യത്തിൽ വരുമെന്നത് പറയാനാകില്ലെങ്കിലും ഇടന്‍ തന്നെ ന്യൂട്രൽ അമ്പയര്‍മാര്‍ തിരികെ എത്തുമെന്ന് ബാര്‍ക്ക്ലേ വ്യക്തമാക്കി.