ഡി മറിയ യുവന്റസിന്റെ താരമാകും

Newsroom

20220627 011818
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി വിട്ട ഡി മറിയയെ സ്വന്തമാക്കാനായി യുവന്റസിന്റെ പുതിയ ഓഫർ താരം സ്വീകരിക്കും. പോഗ്ബയുടെ ട്രാൻസ്ഫർ ഏകദേശം പൂർത്തിയാക്കിയ യുവന്റസ് ഇടൻ ഡി മറിയയെയും തങ്ങളുടെ താരമാക്കി മാറ്റും. രണ്ടു സൈനിംഗും ജൂലൈ ആദ്യ വാരം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ആകും എന്ന് യുവന്റസ് വിശ്വസിക്കുന്നു. താരം ഉടൻ കരാർ അംഗീകരിക്കും എന്നാണ് യുവന്റസ് വിശ്വസിക്കുന്നത്.

നേരത്തെ യുവന്റസിന്റെ രണ്ടു വർഷത്തെ കരാർ ഡി മറിയ റിജക്ട് ചെയ്തതിനാൽ ഇപ്പോൾ യുവന്റസ് 1+1 വർഷം എന്ന എന്ന കരാർ ആണ് താരത്തിന് മുന്നിൽ വെച്ചത്. രണ്ടാം വർഷം ഡി മറിയക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം പുതുക്കിയാൽ മതിയാകും എന്നാണ് വ്യവസ്ഥ.

മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ഡിമറിയ അവസാന ഏഴ് വർഷമായി പി എസ് ജിക്ക് ഒപ്പം ആണ്. പി എസ് ജിക്കായി മുന്നൂറോളം മത്സരങ്ങൾ കളിച്ച ഡി മറിയ നൂറിനടുത്ത് ഗോളുകളും നൂറിലധികം അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്. പി എസ് ജിക്ക് ഒപ്പം 18 കിരീടങ്ങൾ ഡി മറിയ ഇതുവരെ നേടിയിട്ടുണ്ട്.