ഒരു യുവതാരം കൂടെ മൊഹമ്മദൻസിൽ, അഭാഷ് താപയെ സൈൻ ചെയ്തു

മൊഹമ്മദൻസ് അടുത്ത സീസണായുള്ള സൈനിംഗ് തുടരുകയാണ്. പുതുതായി അഭാഷ് താപയെ ആണ് മൊഹമ്മദൻസ് സൈൻ ചെയ്തിരിക്കുന്നത്. 23കാരനായ ലെഫ്റ്റ് ബക്ക് റിയൽ കാശ്മീരിൽ നിന്നാണ് മൊഹമ്മദൻസിൽ എത്തുന്നത്. രണ്ടു വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്. അവസാന രണ്ടു സീസണുകളിലായി അഭാഷ് താപ റിയൽ കാശ്മീരിന് ഒപ്പം ആയിരുന്നു. 25 മത്സരങ്ങൾ കാശ്മീരിനായി കളിച്ചിട്ടുണ്ട്. മുമ്പ് ഹൈദരബാദ് എഫ് സിക്ക് വേണ്ടിയും ഈസ്റ്റ് ബംഗാളിനായും അഭാഷ് താപ കളിച്ചിട്ടുണ്ട്.