ഡെന്മാർക്ക് ഇന്റർ നാഷണൽ ഡാനിയൽ വാസിനെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി

അത്‌ലറ്റിക്കോ ഡി മാഡ്രിഡും വലൻസിയയും തമ്മിൽ ഡാനിയൽ വാസിന്റെ കൈമാറ്റം സംബന്ധിച്ച് ധാരണയിലെത്തി. 1989 മെയ് 31 ന് ജനിച്ച ഡാനിഷ് താരം 2023 വരെയുള്ള കരാറിൽ ഒപ്പുവച്ചു.
Goh4n29hse Wassesp
വാസ് ഒരു വേർസറ്റൈൽ താരമാണ്, മിഡ്ഫീൽഡിലേക്ക് മാറുന്നതിന് മുമ്പ് ഫുൾ ബാക്കായും ഡിഫൻഡറായും ആണ് താരം കരിയർ ആരംഭിച്ചത്. മിഡ്ഫീൽഡിൽ സെൻട്രൽ, വൈഡ് പൊസിഷനുകളിലും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് സീസണുകളിൽ റൈറ്റ് ബാക്കായാണ് അദ്ദേഹം കളിച്ചത്. പിച്ചിലുടനീളം മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന്റെ നിലവാരം അദ്ദേഹത്തെ സഹായിച്ചു.

2018-ൽ ആണ് വലൻസിയ വാസിനെ സ്വന്തമാക്കുന്നത്. വലൻസിയക്കായി 152 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 20 അസിസ്റ്റുകളും നേടാൻ താരത്തിനായി. ഡെന്മാർക്കിനായി ഇതുവരെ 41 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.