മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിയോങ്ങുമായി ചർച്ചകൾ ആരംഭിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ടാർഗറ്റ് ആയ ഡിയോങ്ങിനെ സ്വന്തമക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായി ചർച്ചകൾ ആരംഭിച്ചു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണക്ക് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഓഫർ ഉടൻ വെക്കും എന്നും ഫബ്രിസിയോ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന ഫ്രാങ്കി ഡിയോങ് താൻ ബാഴ്സലോണയിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് ഇന്നലെ പറഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇല്ല എന്നതും ഡിയോങ്ങിന് പ്രശ്നമാണ്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള ബാഴ്സലോണ നല്ല ഓഫർ ലഭിക്കുക ആണെങ്കിൽ താരത്തെ പോകാൻ അനുവദിക്കും. അയാക്സിൽ മുമ്പ് ഡിയോങ്ങിനെ പരിശീലിപ്പിച്ചിട്ടുള്ള ടെൻ ഹാഗ് ആണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ. അതുകൊണ്ട് തന്നെ ഡിയോങ്ങിനെ ക്ലബിലേക്ക് എത്തിക്കാൻ ആകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും വിശ്വസിക്കുന്നു.