100 മില്യൺ നഷ്ടമോ? പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു, ഔദ്യോഗിക പ്രഖ്യാപനം വന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായിരുന്ന പോൾ പോഗ്ബ ക്ലബ് വിട്ടതായി ക്ലബ് ഇന്ന് അറിയിച്ചു. കഴിഞ്ഞ ദിവസത്തോടെ കരാർ അവസാനിച്ച പോൾ പോഗ്ബ ഫ്രീ ഏജന്റായാണ് ക്ലബ് വിടുന്നത്. താരം ഇനി എവിടേക്ക് പോകും എന്ന് വ്യക്തമല്ല. പോൾ പോഗ്ബയ്ക്ക് വേണ്ടി യുവന്റസും പി എസ് ജിയും ഇപ്പോൾ രംഗത്ത് ഉണ്ട്. തന്റെ മുൻ ക്ലബ് കൂടിയായ യുവന്റസിലേക്ക് പോഗ്ബ പോകാൻ ആണ് സാധ്യത.

Img 20211118 001736
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന പോഗ്ബ വിവാദപരമായ നീക്കത്തിലൂടെ ആയിരുന്നു യുവന്റസിലേക്ക് ആദ്യം എത്തിയത്. അവിടെ കളിച്ച് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പോഗ്ബയെ 100 മില്യണോള നൽകി വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. വലിയ പ്രതീക്ഷയോടെ ആണ് എത്തിയത് എങ്കിലും പോഗ്ബക്ക് തന്റെ രണ്ടാം വരവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിളങ്ങാനായില്ല. ടീമിന്റെ മോശം പ്രകടനങ്ങളിൽ പലപ്പോഴും ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടതും പോഗ്ബ ആയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി 233 മത്സരങ്ങൾ പോഗ്ബ കളിച്ചിട്ടുണ്ട്.