കിയെല്ലിനി ലോസ് ആഞ്ചെലെസിലേക്ക്

യുവന്റസ് മുൻ ക്യാപ്റ്റനായ കിയെല്ലിനി എം എൽ എസിലേക്ക് പോകും എന്ന് ഉറപ്പായി. താരം ലോസ് ആഞ്ചെലെസ് എഫ് സിയുടെ താരമാകും എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. എൽ എ എഫ് സി മുന്നോട്ട് വെച്ച കരാർ കിയെല്ലിനി അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. താരം അടുത്ത ആഴ്ച ലോസ് ആഞ്ചലസിൽ പോയി കരാർ നടപടികൾ പൂർത്തിയാക്കും.

17 വർഷത്തെ യുവന്റസ് കരിയറിന് അവസാനം ഇട്ടു കൊണ്ടാണ് കിയെല്ലിനി അമേരിക്കയിലേക്ക് പോകുന്നത്. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്.