ഡിയോങ്ങിനെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിൽ ധാരണയാകുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിൽ ധാരണ ആകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ ബാഴ്സലോണ ഉടൻ അംഗീകരിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ആഡ് ഓണുകൾ ഉൾപ്പെടെ 85 മില്യൺ ബാഴ്സലോണക്ക് നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായിരിക്കുകയാണ്. 65 മില്യൺ ട്രാൻസ്ഫർ ഫീ ആയും ബാക്കി ആഡ് ഓൺ ആയും ആകും യുണൈറ്റഡ് നൽകുക.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന ടാർഗറ്റാണ് ഡിയോങ്ങ്. ഡിയോങ്ങിനെ വിറ്റാൽ മാത്രമെ ബാഴ്സലോണക്ക് അവർ ആഗ്രഹിക്കുന്ന വലിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ആവുകയുള്ളൂ. അതാണ് ബാഴ്സയും യുണൈറ്റഡ് ഓഫർ അംഗീകരിക്കാൻ ഉള്ള കാരണം. ഡിയോങ്ങിനെ വാങ്ങിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റു താരങ്ങളിലേക്ക് നീങ്ങും.

പ്രീസീസൺ ടൂറിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് യാത്ര തിരിക്കും മുമ്പ് ഡിയോങ്ങിനെ മാഞ്ചസ്റ്ററിൽ എത്തിക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട്.