മുൻ അയാക്സ് ക്യാപ്റ്റൻ ഡി യോംഗ് സിഡ്നി എഫ് സിയിൽ

- Advertisement -

അയാക്സിന്റെ ക്യാപ്റ്റനായിരുന്ന സിയം ഡി യോംഗിനെ ഓസ്ട്രേലിയൻ ക്ലബായ സിഡ്നി എഫ് സി സ്വന്തമാക്കി. ക്ലബിന്റെ മാർക്കീ സൈനിംഗായാണ് ഡിയോംഗ് ഓസ്ട്രേലിയയിൽ എത്തുന്നത്. ഒരു സീസൺ ലോണിലാണ് ഡി യോംഗിനെ അയാക്സ് സിഡ്നിക്കായി നൽകിയിരിക്കുന്നത്. 29കാരനായ ഹോളണ്ട് ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ്.

അയാക്സിനൊപ്പം നാല് ഡച്ച് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 180ൽ അധികം മത്സരങ്ങൾ അയാക്സിനായി ഡി യോംഗ് കളിച്ചിട്ടുണ്ട്. 60 ഗോളുകളും ക്ലബിനായി നേടിയിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനായും ജേഴ്സി അണിഞ്ഞിരുന്നു.

Advertisement