ഡെൽഹി ഡൈനാമോസിന് സ്പാനിഷ് സെന്റർ ബാക്ക്

- Advertisement -

ഡെൽഹി ഡൈനാമോസ് പുതിയ സീസണായുള്ള അഞ്ചാം വിദേശ താരത്തെ സ്വന്തമാക്കി. സ്പാനിഷ് സെന്റർ ബാക്കായ മാർടി ക്രെസി പാസ്കുവലാണ് ഡെൽഹിയുമായി കരാറിൽ എത്തിയത്‌. ഒരു വർഷത്തേക്കാണ് താരത്തിന്റെ ഡെൽഹിയുമായുള്ള കരാർ. 31കാരനായ താരം സ്പാനിഷ് ക്ലബായ മല്ലോർകയുടെ യുവടീമിലൂടെ വളർന്നു വന്ന താരമാണ്.

സ്പെയിനിന്റെ യുവ ദേശീയ ടീമുകൾക്കായും മാർടി കളിച്ചിട്ടുണ്ട്. 2006ൽ സ്പാനിഷ് അണ്ടർ 19 ടീമിലും, 2007ൽ സ്പാനിഷ് അണ്ടർ 20 ടീമിലും ഉണ്ടായിരുന്നു. മല്ലോർക്ക, ഗ്രാനഡ, എൽചെ എന്നീ സ്പാനിഷ് ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്‌. അവസാന വർഷം ചൈനയിലെ ക്ലബായ നീ മോംഗോൾ സോങ്യുവിനായാണ് കളിച്ചത്.

ഡെൽഹിയുടെ അഞ്ചാം വിദേശ താരമാണ് മാർടി ക്രെസ്പി. നേരത്തെ റെനെ മിഹെലിച് മാർകോസ് തെബാർ, കലുദരീവിച്, ഡോരൻസോറോ എന്നിവരെയും ഡെൽഹി സൈൻ ചെയ്തിരുന്നു.

Advertisement