ക്രയ്ഗ് ഡോസൻ വോൾവ്സിൽ

Picsart 23 01 22 16 44 02 175

വെസ്റ്റ്ഹാം പ്രതിരോധ താരം ക്രയ്ഗ് ഡോസനെ വോൾവ്സ് ടീമിൽ എത്തിച്ചു. മൂന്ന് മില്യൺ പൗണ്ടോളമാണ് കൈമാറ്റ തുക. താരത്തിന്റെ വെസ്റ്റ്ഹാമുമായുള്ള നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. രണ്ടര വർഷത്തെ കരാറിൽ ആണ് മുപ്പത്തിരണ്ടുകാരൻ വോൾവ്സിലേക്ക് എത്തുന്നത്. സീസണിൽ എട്ട് മത്സരങ്ങൾ മാത്രമാണ് താരം വെസ്റ്റ് ഹാമിനായി ഇറങ്ങിയത്.

ഡോസൻ 23 01 22 16 44 02 175

ജനുവരി ഏഴിലെ ബ്രെൻറ്ഫോർഡിനെതിരായ എഫ്എ കപ്പ് മത്സര ശേഷം ഡോസൻ വെസ്റ്റ്ഹാമിനായി കളത്തിൽ ഇറങ്ങിയിരുന്നില്ല. 2020ലാണ് പ്രതിരോധ താരം വാട്ഫോർഡിൽ നിന്നും വെസ്റ്റ്ഹാമിലേക്ക് എത്തുന്നത്. ആദ്യം ലോണിൽ എത്തിയ താരത്തെ പിന്നീട് വെസ്റ്റ്ഹാം സ്വന്തമാക്കുകയായിരുന്നു. മുൻപ് വെസ്റ്റ് ബ്രോംവിച്ചിനും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. അതേ സമയം ലോപ്പറ്റ്യോഗിക്ക് കീഴിൽ ടീം ശക്തമാക്കാനുള്ള നീക്കങ്ങളുമായി വോൾവ്സ് മുന്നോട്ടു പോവുകയാണ്. പരിചയ സമ്പന്നനായ താരത്തിന്റെ വരവ് പ്രതിരോധത്തിന് കരുത്തു പകരും എന്നാവും വോൾവ്സ് കണക്ക് കൂട്ടുന്നത്.