ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത ഉറപ്പിച്ചതിനു പിന്നാലെ എ സി മിലാൻ അവരുടെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റ് ആയ ഡയ്ചി കമാദയെ സ്വന്തമാക്കുകയാണ്. ഒരു ഫ്രീ ട്രാൻസ്ഫറിൽ താരം മിലാനിലേക്ക് ചേരാൻ സമ്മാതിച്ചതായാണ് വാർത്തകൾ. ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടുമായുള്ള കമാദയുടെ കരാർ ജൂൺ 30-ന് അവസാനിക്കാൻ ഇരിക്കുകയാണ്. ജപ്പാൻ ഇന്റർനാഷണൽ മിഡ്‌ഫീൽഡർ 2028വരെയുള്ള കരാർ മിലാനിൽ ഒപ്പുവെക്കും.
ട്രാൻസ്ഫർ പണ്ഡിറ്റ് ഫാബ്രിസിയോ റൊമാനോയും താരം മിലാനിൽ എത്തും എന്ന് അറിയിച്ചു. ഓഗസ്റ്റിൽ 27 വയസ്സ് തികയുന്ന കാമദ ഈ സീസണിൽ 46 മത്സര മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും ഏഴ് അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്. 2017ൽ ആയിരുന്നു താരം ഫ്രാങ്ക്ഫർടിൽ എത്തിയത്. ജപ്പാൻ ദേശീയ ടീമിനായി മുപ്പതോളം മത്സരങ്ങളും കമാദ കളിച്ചിട്ടുണ്ട്.